തന്നെ സൃഷ്ടിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന രക്ഷിതാവ് ആരാണ് ? അവന്‍ ഇഷ്ടപ്പെട്ട മതമേതാണ് ? ആ മതം പഠിപ്പിക്കാനും അതനുസരിച്ച് മാതൃക കാണിക്കാനും അവന്‍ അയച്ച ദൂതന്‍ ആരാണ് ?. ഒരു മുസ്ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന് വിഷയങ്ങളടെ വിശദീകരണമാണ് ഈ കൃതി.
Author: മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്
Reveiwers: സുഫ്‌യാന്‍ അബ്ദുസ്സലാം
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
തൗഹീദ്, ശിര്‍ക്ക്, തൗഹീദിന്റെ ഇനങ്ങള്‍, ആരാധനകളുടെ ഇനങ്ങള്‍ തുടങ്ങി ഒരു മുസ്ലിം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന കൃതി.
Author: സുലൈമാന്‍ നദ്’വി - സുലൈമാന്‍ നദ്,വി
Reveiwers: ഡോ: മുഹമ്മദ് അശ്‌റഫ് മലൈബാരി
Publisher: കോഓപ്പറേറ്റീവ് ഓഫീസ് ഫോര്‍ കാള്‍ ആന്‍റ് ഗൈഡന്‍സ്-മക്ക
ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ സകാത്തിനെ കുറിച്ചും അതു നിര്‍ബന്ധമാകുന്നതെപ്പോഴെന്നും ആര്‍ക്കെല്ലാം എപ്പോള്‍ എങ്ങിനെയാണു സകാത്ത് നല്‍കേണ്ടത് ഏതെല്ലാം വസ്തുക്കള്‍ക്കെന്നും അതിന്റെ കണക്കും ഇതില്‍ വിവരിക്കുന്നു. സകാത്ത് നല്‍കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം സംഭവിക്കുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്ന ഒരു ചെറു ഗ്രന്ഥമാണിത്.
Author: സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
Reveiwers: മുഹമ്മദ് കബീര്‍ സലഫി
റമദാനിന്‍റെയും നോമ്പിന്‍റെയും ശ്രേഷ്ടതകള്‍ , നോമ്പിന്‍റെ വിധിവിലക്കുകള്‍ , ലൈലതുല്‍ ഖദ്‌ര്‍ , സുന്നത് നോമ്പുകള്‍ തുടങ്ങിയവ എഴുപത്തേഴ് ഹദീസുകളിലൂടെ വിവരിക്കുന്നു.
Author: ഇബ്നു കോയകുട്ടി
Reveiwers: അബ്ദുല്‍ റഹ് മാന്‍ സ്വലാഹി
Publisher: ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍-ജിദ്ദ
ഖുര്‍ആന്‍ ഒരു ചരിത്ര ഗ്രന്ഥമല്ലെങ്കിലും ഖുര്‍ആനില്‍ അനേകം ചരിത്ര പരാമര്‍ശങ്ങള്‍ പരാമര്ശിക്കുന്നുണ്ട്, വിവിധ നാഗരികതകളുടെ നാശകാരണങ്ങള്‍ എന്ത് കൊണ്ടായിരുന്നു ?? ചരിത്ര ഗവേശകന്മാരെ ഖുര്‍ആനിലേക്ക് ക്ഷണിക്കുന്ന ഖുര്‍ആനിന്റെ ചരിത്ര വസ്തുതകള്‍ വിവരിക്കുന്ന അമൂല്യ രചന.
Author: മുഹമ്മദ് ഉഥ്മാന് - മുഹമ്മദ് ഉഥ്മാന്
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - ഖസീം
ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്‍ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്‍വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള്‍ ബൈബിളില്‍ നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്‍ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്‍ത്രി ഇതില്‍ കൃത്യമായി സമര്‍ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.
Reveiwers: മുഹമ്മദ് കബീര്‍ സലഫി